Monday, February 22, 2016

ഡോ.സതീഷ്‌ നായര്‍
മനശാസ്ത്രജ്ഞന്‍
അടുത്ത തവണ മുതല്‍ പുകയില്ലാത്ത പൊങ്കാല
ഒരു “മനോഹരമായ നടക്കാത്ത സ്വപ്ന” മല്ല .
 ഒരു പൊങ്കാല സ്വപ്നം.
കേരള തലസ്ഥാനമായ തിരുവനന്തപുരതെത ഒരു വലിയ ക്ഷേത്രോത്സവമാണ് ആറ്റുകാല്‍ പൊങ്കാല.ഏതാണ്ട് 40 ലക്ഷത്തോളം സ്ത്രീകള്‍ പങ്കെടുത്ത(2016) ഈ ഉത്സവം ഒരു ലോക റെക്കോഡാന്ന്‌.
എന്നാല്‍ ഭക്തിക്കും വിശ്വാസത്തിനുമപ്പുറം.ലക്ഷംകലങ്ങളില്‍ നിന്നും ഉയരുന്ന പുകയും ചാമ്പലും അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം കെടുത്തുന്നതാണ്.

മനോഹരമായ ഈ തിരുവനന്തപുരത്തെ പൊടിപിടിപ്പിക്കാത്ത മലീമസമാക്കാത്ത അമ്മമാരെയും കുഞ്ഞുങ്ങളെയും കഷ്ടപ്പെടുത്താതെ ഒരു പൊങ്കാല.
ഇതൊരു വെറും “മനോഹരമായ നടക്കാത്ത സ്വപ്ന”മല്ല.
പ്ലാസ്റ്റിക്‌ ചവറുകളില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പോലെ,നഗരത്തെ പുകയില്‍ ചുട്ടുകരിക്കാത്ത പൊടിയില്മൂടാത്ത ശാന്തസുന്ദരമായ പ്രാര്‍ത്ഥനാനിരതമായ പൊങ്കാലയല്ലേ  ദേവിയും ഇഷ്ടപ്പെടുക.

 ഇന്ത്യ ആസ്തമയുടെ തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാനെന്നു വിദഗ്ധര്‍ പറയുന്നു.അന്തരീക്ഷ മലിനീകരമാണ് 30 ശതമാനം കുട്ടികളിലെങ്കിലും ആസ്തമയുണ്ടാക്കുന്നതെന്ന് അടുത്തകാലത്തെ പഠനങ്ങള്‍ പറയുന്നു.കുട്ടികളിലെ സ്വഭാവ പെരുമാറ്റ വൈകല്യങ്ങള്‍ക്ക് ഒരു നിര്‍ണായകമായ സ്ഥാനം പല തരത്തിലുള്ള മലിനീകരന്നത്തിനാണ്
അമ്മയുടെ വയറ്റിലായിരിക്കുമ്പോള്‍ പ്രത്യേകിച്ചും
ലോകരജ്യങ്ങളെല്ലാം തന്നെ ഇതിനെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ഇതെല്ലാമറിഞ്ഞുകൊണ്ട് നമ്മള്‍ അന്ധന്‍മാരായി ജീവിക്കണോ.അതോ പുതിയ ലോകത്തേക്ക് കാല്‍വയ്പ്പ് നടത്തണോ.

പലത്തരത്തിലുള്ള സോളാര്‍ അടുപ്പുകള്‍ ഇന്നു വിപണിയില്‍ കിട്ടുമെന്ന് എത്രപേര്‍ക്ക് അറിയാം. പോരെങ്കില്‍ ആവശ്യപ്പെടുകയാണെങ്കില്‍ വളരെ ലളിതമായിഉപയോഗിക്കാവുന്ന തരത്തിലുള്ള സോളാര്‍ അടുപ്പുകള്‍ കമ്പനികള്‍ ഉണ്ടാക്കിത്തരും.കാരണം ലക്ഷക്കണക്കിന്‌ ആവശ്യക്കാര്‍ ഉണ്ടാകുമെന്നതിനാല്‍ കമ്പനികള്‍ ഏറ്റവും കുറഞ്ഞവിലയ്ക്ക് ഇതു നല്‍കാന്‍ തയാറാകും.
സര്‍കാര്‍ ഇത് ഗൌരവമായി എടുത്താല്‍ ചെറിയ സബ്സിഡി നല്‍കിയാല്‍ ഏറ്റവും പാവപ്പെട്ടവര്‍ക്ക് പോലും ഇതു ലഭ്യമാകും..
അങ്ങനെയായാല്‍ കമ്പനിക്കു ലാഭം സ്ത്രീകള്‍ക്ക് ഗുണം.പോതുജനത്തിന്നു എന്നെന്നേക്കുമായി ഈ പൊടിയിലും,പുകയിലും നിന്ന് മുക്തി.
ഒരിക്കല്‍ വാങ്ങിയാല്‍ ആവര്‍ത്തിച്ച്‌ ഉപയോഗിക്കുകയും ചെയ്യാം.
നഗരസഭയ്ക്ക് ക്ലീനിംഗ്ജോലി ലാഭം.വല്ല NGO യെയും സമീപിച്ചാല്‍
കുറേപേര്‍ക്കെങ്കിലും ഇത് സൗജന്യമായി സംഘടിപ്പിക്കാം.
ഇതു നടപ്പിലാക്കാനുള്ള ഇശ്ച്ചാ ശക്തി ഭരണാധികാരികള്‍ കാണിച്ചാല്‍ മാത്രം മതി.
വിചാരിക്കാം.പിന്നെ ബാക്കിയുള്ളത് ശബ്ദമലിനീകരനമാണ്.അതിനു റസിഡന്‍സ് അസോസിയേഷന്‍കള് മാത്രം വിചാരിച്ചാല്‍ മതി.
വഴി തടസ്സപ്പെടുന്നതും,ആസ്പത്രി തുടങ്ങിയ അടിയന്തിര സേവനങ്ങള്‍ കിട്ടാതാകുന്നതിനും പരിഹാരം വേണം.
.
അമ്പല ട്രസ്റ്റ്‌ ഈകാര്യത്തില്‍ തല്പര്യമെടുക്കുകയും ജനങ്ങള്‍ മനസ്സിലാക്കിസഹകരിക്കുകയും ചെയ്താല്‍ ഇതു പരിപൂര്‍ണ വിജയമാകും
ലോകത്തെ എറ്റവും വലിയ ഈ പൊങ്കാല മഹോത്സവത്തെ നമ്മള്‍ ഹരിതാഭമാക്കിയാല്‍ അത് തിരുവനന്തപുരത്തിനു പുതിയൊരു തിലകക്കുറിയും ലോകഭൂപടത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവവുമായി മാറും. അമ്മമാരേ,സഹോദരിമാരെ,ഇത് നിങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാന്നു.ആയതിനാല്‍ ശബ്ദമുയര്‍ത്തു ശ്രമങ്ങള്‍ നടത്തു..നമ്മുടെ കവയത്രി സുഗതകുമരിടീച്ചര്‍ ഇതു ഇഷ്ടപ്പെടുമെന്നു വിചാരിക്കാം.