Sunday, March 17, 2019

ELECTION PSYCHOLOGY


Election Psychology 

For the purpose of public education

Dr.Satheesh Nair-Consultant Clinical Psychologist
മനശാസ്ത്രജ്ഞ്ന്‍
17-03-19

എങ്ങനെ ഒരു സ്മാര്‍ട്ട്‌ വോട്ടര്‍ ആകാം (The smart voter)?
മസ്തിഷ്ക പ്രക്ഷാളനം (brain washing) തെരഞ്ഞെടുപ്പു വേളയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നുണ്ടോ?
വോട്ടിംഗ് സ്വഭാവത്തിന്‍റെ സിദ്ധാന്തങ്ങളും രീതികളും (Theory and methods in voting behaviour Research) എന്ന  പ്രശസ്തമായ പഠനത്തില്‍ Samuel S Eldersveld പറഞ്ഞിരിക്കുന്നത് വോട്ടിംഗ് സ്വഭാവം (voting behaviour) സ്ഥിതിവിവരക്കണക്കുകളെയും,രാഷ്ട്രീയ മാറ്റങ്ങളെയും മറ്റും മാത്രമായിട്ടല്ല ആശ്രയിച്ചിരിക്കുന്നത് എന്നും മനശാസ്ത്ര       പ്രക്രിയകളായ ധാരണകള്‍ (perception),വികാരങ്ങള്‍  (emotions),പ്രേരണകള്‍ (motives)എന്നിവയും ഇവയ്ക്കു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ആശയവിനിമയ രീതികളും മറ്റുമായുള്ള ബന്ധത്തെയും ആശ്രയിച്ചാണിരിക്കുന്നത്എന്നുമാണ്.

തീര്‍ച്ചയായും നമ്മള്‍ ശരിയായ രീതിയിലാണോ സമ്മതിദാനം വിനിയോഗിക്കുന്നത് എന്നു വ്യക്തമായ ആത്മ പരിശോധന നടത്തേണ്ട സമയമാണ് തെരഞ്ഞെടുപ്പു കാലം.

നമ്മുടെ തെരഞ്ഞെടുപ്പു തെറ്റായാല്‍ അതുമൂലമുണ്ടാകുന്നത് നമ്മുടെ ജീവിതം പണയപ്പെടുതുന്നതുപോലത്തെ അവസ്ഥയാന്ന്
മനശാസ്ത്രത്തിലും മാനസികാരോഗ്യ ശാസ്ത്രങ്ങളിലും ചുറ്റുപാടുകളെയും,വ്യക്തികളെയും വിലയിരുത്താനുള്ള (judgement)  കഴിവ് പരിശോധിക്കാറുണ്ട്.ഈ കഴിവ് ഏറ്റവും ആവശ്യമായ ഘട്ടമല്ലേ ഈ തെരഞ്ഞെടുപ്പു കാലം.തെരഞ്ഞെടുപ്പു വേളയില്‍ അത് മൂര്‍ച്ചകൂട്ടി വെക്കേണ്ടതുണ്ട്.

അത് പക്വതയില്ലാത്തതും, സ്വാധീനങ്ങളില്‍ പെട്ടതും,രോഗതുരമായതോ,അന്ധമായതോ ആയ വിശ്വാസങ്ങളില്‍ പെട്ടതും ആണെങ്കില്‍ നമുക്ക് അടിതെറ്റി എന്നര്‍ഥം.
നമ്മള്‍ തീരുമാനങ്ങളും വിലയിരുത്തലുകളും നടത്തുന്നത് നമ്മുടെ ചിന്തിക്കാനും കഴിഞ്ഞകാല സംഭവങ്ങള്‍ ഓര്‍മിക്കാനുമുളള കഴിവ് വച്ചിട്ടാണ്.



നമ്മുടെ ഇത്തരം കഴിവുകളെ മാറ്റിമറിക്കാനും ഓര്‍മയിലുള്ള സംഭവങ്ങളെയും ധാരണകളെയും മാറ്റിമറിക്കാനും പലസ്വാധീനങ്ങള്‍ക്കും സാധിക്കും

എങ്ങനെയൊക്കെയാണ് നമ്മളുടെ ധാരണകളെ സ്വാധീനിക്കുക അല്ലെങ്കില്‍ നമ്മള്‍ മസ്തിഷ്ക പ്രക്ഷാളനം(brain washing) ന് വിധേയമാക്കപ്പെടുക??

പ്രശസ്തരായ ആളുകളെയും വ്യക്തിപ്രഭാവമുള്ളവരെയും ഉപയോഗിച്ച് നിങ്ങളുടെ  സ്ഥാനാര്‍ഥിയും അവരുടെ സംഘവും  അവരെപ്പറ്റിയും അവരുടെ പ്രവര്‍ത്തികളെപ്പറ്റിയും ഏറ്റവും നല്ലരീതിയില്‍ നിങ്ങളുടെ ബോധമന്ധലത്തില്‍ ചിത്രമുണ്ടാക്കാന്‍ ശ്രമിക്കു

.നമ്മെ അടിതെറ്റിക്കുന്ന,യുക്തിയെ തകിടംമറിക്കുന്ന പ്രധാന പരിപാടിയാന്ന് നമ്മെ വൈകാരികമായി ഇളക്കുക എന്നത്.വളരെ വിദ്യാഭ്യാസവും വിവേകവുമുള്ളവരുപോലും പലപ്പോഴും അടിതെറ്റിപ്പോകാറുണ്ട്.ചിലരെ അനുകൂലിചില്ലെങ്കില്‍ നമ്മള്‍ അരക്ഷിതാരായിപ്പോകും എന്നനിലയില്‍ ഭീതിയുണ്ടാക്കുക, ഏതെങ്കിലും(ഉദാ-മത,രാഷ്ട്രീയ) വിഭാഗത്തിലുള്ളവര്‍ യുക്തിക്കതീതമായ വൈകാരിക ബന്ധം ഉണ്ടാക്കാന്‍ ശ്രമിക്കുക.ചിലപ്പോള്‍ ഇത് വൈകാരികമായ അടിമത്തവും ആയിത്തീരാo.

ഒരു പരിചയവും ഇല്ലാതിരുന്ന ആളുകള്‍ വ്യക്തിപരമായ അടുപ്പം കാണിക്കുക,നിങ്ങളുടെ ബുദ്ധിമുട്ടുകളെപ്പറ്റി പെട്ടെന്ന് ബോധാവനാകുക ഇവയെല്ലാം ഇതില്‍പെടും.

അങ്ങനെ സ്വാധീനത്തില്‍പ്പെട്ടവന് അവന്റെയും വേണ്ടപ്പെട്ടവരുടെയും ആവശ്യങ്ങള്‍,പ്രശ്നങ്ങള്‍,ആഗ്രഹങ്ങള്‍ ഇവയ്ക്കനുസരിച്ച്‌ സ്വതന്ത്രമായി സമ്മതിദാനം വിനിയോഗിക്കാന്‍ കഴിയാതെവരുന്നു.
പ്രചരണങ്ങള്‍ക്ക് മനശ്ശാസ്ത്ര രീതികള്‍

നമ്മുടെ സമനില തെറ്റിക്കുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകും.
ഉച്ചത്തില്‍,കടുപ്പത്തില്‍,പാട്ട്,താരാട്ട്,നാടകം തുടങ്ങിയ വിദ്യകളെല്ലാം 

ഉണ്ടാകും.ഇതില്‍ പലതും നമ്മുടെ ഉപബോധമനസ്സിനെ സ്പര്‍ശിക്കാന്‍

 പോന്നതായിരിക്കും. ഗൃഹാതുരത്വം ജനിപ്പിക്കുന്ന,വിദ്വേഷം

ആളിക്കത്തിക്കുന്ന,സിമ്പതി തോന്നിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകള്‍,സംഭാഷണങ്ങള്‍,പ്രസംഗങ്ങള്‍. വസ്തുതകളെ മറച്ചുവച്ചു അല്ലെങ്കില്‍ ചിലതിനെ പെരുപ്പിച്ചുള്ള യുക്തിപരീക്ഷണങ്ങളും ഉണ്ടാകാം.  
അവയൊക്കെ ആസ്വദിക്കുന്നതില്‍ തെറ്റില്ല.പക്ഷെ നിങ്ങളുടെ തീരുമാനം ഇതിനെയൊന്നും ആശ്രയിച്ചാകരുത്.

സ്വീകാര്യനായ സ്ഥാനാര്‍ഥിയാര്? വ്യക്തിത്വത്തിലെ ഘടകങ്ങള്‍ എന്തെല്ലാം?

ജനങ്ങളുടെ പ്രധിനിധി സാധാരണ വ്യക്തിത്വതിനതീതമായ പല കഴിവുകളും ഗുണങ്ങളും ഉണ്ടായിരിക്കെണ്ടവരാന്നല്ലോ.
നമുക്കറിയാവുന്ന പല നേതാക്കളും ഭരണാധികാരികളും

 അങ്ങനെയുള്ളവര്‍ തന്നെയാണ്.
എന്തായാലും അവശ്യം വേണ്ട വ്യക്തിത്വപരമായ ചില ഘടകങ്ങള്‍(personality traits) ഒന്ന് ലിസ്റ്റ് ചെയ്തു നോക്കിയാല്‍ തീര്‍ച്ചയായും താഴെപ്പറയുന്നവ ഒഴിവാക്കാനാവാതതാണെന്ന് തോന്നുന്നു.
അത് ആധികാരികമായി പറയണമെങ്കില്‍ ഒരു ആധികാരിക പഠനം തന്നെ ആവശ്യമാണ്‌.

നീതിബോധം, സഹജീവി സ്നേഹം,സ്വാര്‍ഥതയില്ലായ്മ  ,  ധൈര്യം, പ്രതിസന്ധികളില്‍പിടിച്ചുനില്‍കാനുള്ള കഴിവ്.പ്രായോഗികബുദ്ധി,കാര്യങ്ങള്‍ ഗ്രഹിക്കാനും തീരുമാനങ്ങള്‍ വേഗം എടുക്കാനുമുള്ള കഴിവ്.

പ്രലോഭനങ്ങളില്‍ ആത്മനിയന്ത്രണം പാലിക്കാനുള്ള കഴിവ്

മറ്റുള്ളവരോട് സഹാനുഭൂതി,ബഹുമാനം എന്നിവ

മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും യാഥാര്‍ഥ്യബോധത്തോടെ പെരുമാറാനും ഉള്ള കഴിവ്

ഒട്ടും സ്വീകര്യനല്ലാത്ത സ്ഥാനാര്‍ഥിയാര്?

വ്യക്തിത്വവൈകല്യം ഉള്ളവര്‍

സാമുഹ്യവിരുദ്ധ സ്വഭാവമുള്ളവര്‍

വാക്കിലും പ്രവര്‍ത്തിയിലും സ്ഥിരതയില്ലത്തയാള്‍

കപടത, വിദ്വേഷം എന്നിവ സ്ഥിരമായി കൊണ്ടുനടക്കുന്നവര്‍

ആത്മനിയന്ത്രണം തീരെയില്ലാത്തയാള്‍.

ഇതൊക്കെ ഒരു സ്ഥാനര്തിയെ സംബന്ധിച്ച് എങ്ങനെ മനസിലാക്കാം എന്നതാണല്ലോ മുഖ്യ പ്രശ്നം.

1.       സ്ഥാനാര്‍ഥിയുടെ മുന്‍കാല പ്രവര്‍ത്തികള്‍ ചരിത്രം എന്നിവ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക.

2.        സ്ഥാനാര്‍ഥിയുടെ താല്പര്യങ്ങള്‍ നമ്മുടെ,ജനങ്ങളുടെ ആവശ്യങ്ങളുമായി ഒതുപോകുന്നതാണോ എന്ന് പരിശോധിക്കുക.

3.       സ്ഥാനാര്‍ഥിയുടെ വ്യക്തിത്വം ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാന്‍ ശ്രമിക്കുക.

4.വളരെപ്രധാനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരുകാര്യം സ്ഥാനാര്‍ഥിയെ മനസ്സിലാക്കുന്നതില്‍ അല്ലെങ്കില്‍ തെരഞ്ഞെടുക്കുന്നതില്‍ ഒരുവിഭാഗം ആളുകളെങ്കിലും ഉത്തരവാദിത്വപരമായ ഗൌരവം കാണിക്കുന്നില്ല എന്നതാണ്
.
നമ്മുടെ വിലയിരുത്താനുള്ള കഴിവ് ഏറ്റവും പ്രധാനമാണെന്ന് മനസ്സിലാക്കി സ്ഥാനാര്‍ഥിയെ നന്നായി മനസ്സിലാക്കി മാത്രം പ്രവര്‍ത്തിക്കുക.


.വോട്ടര്‍മാരായ നമ്മള്‍ പറ്റിക്കപ്പെട്ടില്ല എന്ന് ഉറപ്പുവരുത്തുകയും നമ്മുടെ അവകാശം സത്യസന്ധമായി വിനിയിഗിക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് ജനപ്രധിനിധികളെയും അനീതികളെയും വിമര്‍ശിക്കാന്‍ അവകാശമുള്ളൂ.

അല്ലെങ്കില്‍അവസരം ദൂരെക്കളഞ്ഞിട്ടു അണ്ടികളഞ്ഞ അണ്ണാനെപ്പോലെയിരിക്കേണ്ടി വരാം.


                                                     ---------------------------------------------------------------------------------------------------------------------