ചില ചര്‍ച്ചകളിലും
പ്രസ്താവനകളിലുമൊക്കെ അടുത്തകാലത്ത് കാണാനിടയായ ചില
"വിദഗ്ധ"വെളിപ്പെടുത്തലുകളാണ് ഇതെഴുതാന്‍ പ്രേരിപ്പിക്കുന്നത്.
വെറും
ഇക്കിളി ചര്‍ച്ചകളാന്നെന്ന് തോന്നുമെങ്കിലും അതു പലരെയുംതെറ്റായി
സ്വാധീനിക്കാം.അവയിലെ ഒരു പ്രധാന കാര്യം സ്ത്രീയുടെ ഇക്കാര്യത്തിലെ
താല്പര്യമില്ലായ്മ,സഹകരണമില്ലായ്മ
എന്നിവ പുരുഷനെ പരസ്ത്രീഗമനത്തിനു പ്രേരിപ്പിക്കുന്നു എന്നതാന്ന് ധാരാളം പുരുഷന്മാര്‍
അതുഅനുകൂലിച്ചും ആസ്വദിച്ചും കമന്റ് ചെയ്തിട്ടുണ്ട്
മറ്റൊരു ശ്രദ്ധേയമായ വാര്‍ത്ത
വാട്സപ്പുകള്‍ കുടുംബങ്ങളെ തകര്‍ക്കുന്ന ആപ്പുകളായി മാറുന്നുവെന്നതാണ്.ഒരേസമയം പല
പരബന്ധങ്ങള്‍ ഈ ആപ്പിലുടെ ഉണ്ടാകുന്നതായുള്ള സര്‍വ്വേ (മാതൃഭൂമിNov11).
മനശാസ്ത്രജ്ഞന്‍
നാളേറെയായികണ്ടുകൊണ്ടിരിക്കുന്ന പല കേസുകളിലും പലഭര്‍ത്താക്കന്മാരും നിസ്സാര
കാരണങ്ങളാലോ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഊരാന്‍വേണ്ടിയോ സ്ത്രീകളെയും
കുട്ടികളെയും പോലുംഉപേക്ഷിച്ചു പോകുന്നത് കാന്നുന്നു.
ഭാര്യകിടപ്പറയില്‍
സഹകരിക്കുന്നില്ല എന്ന് എളുപ്പത്തില്‍ പറയാം.ഭൂരിപക്ഷം
ഭാര്യമാരും തെളിവെടുപ്പിന് നിന്നുകൊടുക്കില്ല എന്ന് പുരുഷനു നന്നായി
അറിയാവുന്നതുകൊണ്ടാണിത്
അവള്‍
എന്തുകൊണ്ട് സഹകരിക്കുന്നില്ല എന്ന്കൂടെ ചോദിക്കേണ്ടിയിരിക്കുന്നു.
ദാ
കിടക്കുന്നു കാരണങ്ങള്‍.
പുരുഷന്‍
അവനു വേണ്ടതൊക്കെ ചെയ്തു കൂര്‍കം വലിച്ചുറങ്ങുന്നു.
അവള്‍ക്കു
എന്താ വേണ്ടത് എങ്ങനെയാന്ന് അവളെ രതിയിലേക്ക് നയിക്കേണ്ടത് ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടോ
എന്നൊന്നുംപലരുംഅന്വേഷിക്കാറില്ല.
അവള്‍പ്രത്യേക
താല്പര്യങ്ങള്‍ പ്രകടിപ്പിക്കുക മുന്‍കൈഎടുക്കുകഎന്നിവയൊക്കെ യുണ്ടായാല്‍അവഗണിക്കപ്പെടുകയോ,വ്യാഖ്യാനിച്ച്മോശക്കാരിയാക്കുകയോ
ചെയ്യാം.അതുപേടിച്ചു അവള്‍ ഒന്നും പ്രകടിപ്പിക്കാറില്ല.അല്ലെങ്കില്‍ ഇതൊന്നും
പ്രകടിപ്പിക്കാനറിയില്ല എന്നതുമാവാം.
ഇത്തരം
കാരണങ്ങളുംവീട്ടുജോലികളും കുട്ടിയെനോക്കലും എല്ലാം അവളുടെ താല്പര്യങ്ങള്‍
കെടുത്തിക്കളയുന്നവയാകാം.
പല സര്‍വേകളും
കാണിക്കുന്നത് സ്ത്രീകള്‍പുരുഷന്മാരുടെ വിക്രിയകളില്‍ സംതൃപ്തരല്ലെന്നാണ്.എന്ന്‍പറഞ്ഞ്
അവരില്ഭൂരിഭാഗവും പുരുഷന്മാരെയും കുഞ്ഞുങ്ങളെയും വിട്ടുപോകണോ തളളിപ്പറയാനോ
മുതിരുന്നില്ല.
കാരണം
കുടുംബജീവിതത്തെ ഗൌരവത്തോടെ കാണുന്നവരും ലൈ൦ഗികതക്കപ്പുറത്തു സ്വന്തം പുരുഷനെയും
കുട്ടികളെയും സ്നേഹിക്കുന്നത്കൊണ്ടും ആന്ന്.
വിവാഹബാഹ്യ
ബനധം കൂടുതലും പുരുഷന്മാരില്‍ തന്നെയാന്നു.അതിന്നു അവര്‍ക്ക് അവസരങ്ങള്‍ കൂടുതല്‍
കിട്ടുന്നതും സ്ത്രീയെ അപേക്ഷിച്ച് കൂടുതല്‍ സ്വാതന്ത്രരാനെന്ന്ന്നുള്ളതും
മാത്റമല്ല കാരന്ണങ്ങള്‍.വ്യക്തിത്വപ്രശ്നങ്ങള്‍,വൈകല്യങ്ങള്‍,മദ്യപാനം തുടങ്ങിയവയെല്ലാംകൂട്ടിനുണ്ടാകും.പെണ്ണിനെ അപേക്ഷിച്ച്
ആണിന് പല പരരതിയ്ക്ക്( multiple
partner)ജന്മവാസനതന്നെ ഉണ്ടെന്നും പറയപ്പെടുന്നു.
ലൈംഗികബന്ധങ്ങളിലെങ്കിലുംതുല്യപങ്കാളിത്തവുംപരസ്പരം
അറിയാനുള്ള അനുഭവിക്കാനുള്ള ശ്രമവും ആനന്ദകരമായ ജീവിതത്തിലേക്കുള്ള വഴികളാന്ന്.ഇതിനു
കഴിയാത്തവര്‍ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാതെ, മറ്റെയാളിനെ പഴി പറയാതെ ശാസ്ത്രീയമായ മാര്‍ഗം
തേടണം
Dr.Satheesh Nair
Clinical Psychologist
9447046768
www.drsatheesh.doctvm.com
www.facebook.com/Thepsychologistkerala
www.facebook.com/Thepsychologistkerala
No comments:
Post a Comment